Thottumukkam
സ്നേഹപൂർവം വയനാടിന്; ഫ്ലാഗ് ചലഞ്ചുമായി കുരുന്നുകൾ

തോട്ടുമുക്കം : വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ടുനൽകുന്നതിനായി ദേശീയപതാകകൾ വിൽക്കാനൊരുങ്ങുകയാണ് തോട്ടുമുക്കം ജി.യു.പി. സ്കൂളിലെ കുഞ്ഞുങ്ങൾ. പതാകകൾ വീടുകളും കടകളും കയറിയിറങ്ങിയും ഓട്ടോത്തൊഴിലാളികൾക്കും മറ്റുമായി വിൽപ്പനനടത്തും.
വാങ്ങുന്നവർ മനസ്സറിഞ്ഞുതരുന്ന തുക സമാഹരിച്ച് അധികൃതരെ ഏൽപ്പിക്കും. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ വീട്ടിലെത്തി കുട്ടികൾ ഫ്ലാഗ് നൽകി ആദ്യതുക സ്വീകരിച്ച് ഫ്ലാഗ് ചലഞ്ച് ഉദ്ഘാടനംചെയ്തു.
കഴിഞ്ഞദിവസം ദുരിതാശ്വസക്യാമ്പിലെ കുഞ്ഞുകുട്ടികൾക്കായി തോട്ടുമുക്കം സ്കൂളിലെ കുട്ടികൾ ഒട്ടേറെ കളിപ്പാട്ടങ്ങൾ എത്തിച്ചിരുന്നു. ശേഖരിച്ച കളിപ്പാട്ടങ്ങൾ അന്ന് അധ്യാപകരും പി.ടി.എ. പ്രതിനിധികളുംകൂടി വയനാട്ടിൽ എത്തിച്ചുനൽകുകയായിരുന്നു.







