Kodiyathur
വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് വീട് പദ്ധതി; “ന്യൂസ് പേപ്പർ ചലഞ്ച്” കൊടിയത്തൂർ മണ്ഡലത്തിൽ തുടക്കം കുറിച്ചു

കൊടിയത്തൂർ: വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് വെച്ച് നൽകുന്ന വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന “ന്യൂസ് പേപ്പർ ചലഞ്ച്” കൊടിയത്തൂർ മണ്ഡലത്തിൽ തുടക്കം കുറിച്ചു. കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുജാടോംൽ നിന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജംഷീദ് ചോലക്കൽ പത്രങ്ങൾ ഏറ്റുവാങ്ങി.
സംസ്‌ഥാന ജനറൽ സെക്രട്ടറി അഡ്വ കെ.പി സൂഫിയാൻ, നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ മുഹമ്മദ് ദിഷാൽ, സഫ്വാൻ കെ.പി, ശിൽജു കാണാംപറമ്പ്, വാഫി കൊരമ്പയിൽ, മരിയ ടോം, ഫായിസ് കെ.കെ എന്നിവർ സംബന്ധിച്ചു.







