Koodaranji

ശ്രേയസ് മഴവിൽ സംഘത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൂടരഞ്ഞി : ശ്രേയസ് മഴവിൽ സംഘത്തിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സെക്രട്ടറി സജി പുളിക്കണ്ടത്തിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രേയസ് മഴവിൽ സംഘം പ്രസിഡണ്ട് റോയി ആക്കേൽ പതാക ഉയർത്തി . ബർണാഡ് എരിഞ്ചേലിൽ പ്രതിജ്ഞാവാചകംചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ജെറീന റോയ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ശ്രേയസ് കോഡിനേറ്റർ ജോസ് കുറൂർ സന്നിഹിതനായിരുന്നു. ജോൺസൺ എടപ്പാട്ട് മധുര പലഹാരം വിതരണം ചെയ്തു. മഴവിൽ ശ്രേയസ് അംഗങ്ങളായ ബാബു ചൊവ്വാറ്റു കുന്നേൽ, ജോബി ആലക്കത്തടം, ബിനോയ് മുണ്ടക്കൽ, റെജി, നൈസി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button