Kodanchery

നൂറാംതോട് എ എം എൽ പി സ്കൂളിൽ ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : നൂറാംതോട് എ എം എൽ പി സ്കൂളിൽ കേരള സംസ്ഥാന സർക്കാർ ശുചിത്വമിഷന്റെ കീഴിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അനുവദിച്ച ടോയ്ലറ്റ് കോംപ്ലക്സ് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ വനജ വിജയൻറെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ എം. ഗൗതമൻ കാസ് മുഖ്യഅതിഥി ആയി. അദ്ദേഹം ശുചിത്വത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി. കോടഞ്ചേരി പഞ്ചായത്ത് ജനപ്രതിനിധികളും, ശുചിത്വമിഷൻ ഉദ്യോഗസ്ഥരും, മാനേജ്മെൻറ് പ്രതിനിധികളും, പി റ്റി എ അംഗങ്ങളും, രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായി.

സ്കൂൾ മാനേജർ സി .മുഹമ്മദ്, കോടഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പറും പി.റ്റി. എ പ്രസിഡണ്ടുമായ റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, ചിന്ന അശോകൻ, ലീലാമ്മ കണ്ടത്തിൽ, റോസാമ്മ കയത്തിങ്കൽ, ശുചിത്വ മിഷൻ ആർ പി ലാജുവന്ദി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ അബ്ദുൾ നാസർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് ഫാത്തിമത്തുന്നജ്മു നന്ദിയും അറിയിച്ചു.

Related Articles

Leave a Reply

Back to top button