KeralaThiruvambady

റേഷൻ വിതരണത്തിന് ഇനി ഒ.ടി.പി സംവിധാനം നിർബന്ധം

തിരുവമ്പാടി : ഇനി മുതൽ റേഷൻ വാങ്ങാൻ ഒ ടി പി നിർബന്ധമാണ്, കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ റേഷൻ വാങ്ങുന്നതിന് വിരലടയാളം വെക്കുന്നത് താൽക്കാലികമായി വേണ്ടെന്നു വച്ചിരുന്നു. ഈ സാഹചര്യത്തിൽ റേഷൻ വാങ്ങുന്നത് കാർഡ് ഉടമ തന്നെയാണോ എന്ന് ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ നിരവധി ആക്ഷേപങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഓ ടി പി സംവിധാനം നിർബന്ധമാക്കുകയാണ്.

ഏപ്രിൽ 20 മുതൽ കേന്ദ്ര സർക്കാരിന്റെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് ഓരോ ആൾക്കും 5 കിലോ അരി വീതം നൽകുന്ന പദ്ധതി തുടങ്ങുകയാണ്, ഈ സാഹചര്യത്തിൽ റേഷൻ വാങ്ങാൻ വരുന്നവർ റേഷൻ കാർഡിൽ ചേർത്തിരിക്കുന്ന മൊബൈൽ ഫോൺ കയ്യിൽ കരുതേണ്ടത് നിർബന്ധമാണ്. എങ്കിൽ മാത്രമേ ഇടപാട് പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.

സംസ്ഥാന സർക്കാരിന്റെ പിങ്ക് കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വരും ദിവസങ്ങളിൽ തന്നെ റേഷൻ കടകളിലൂടെ വിതരണം ചെയ്യുവാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നു അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button