Puthuppady
അടിവാരം യുണൈറ്റഡ് കലാകായിക കൂട്ടായ്മ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലഹരിവിരുദ്ധ ജന ജാഗ്രത സദസ്സും സംഘടിപ്പിച്ചു

പുതുപ്പാടി : അടിവാരം യുണൈറ്റഡ് കലാകായിക കൂട്ടായ്മ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലഹരിവിരുദ്ധ ജന ജാഗ്രത സദസ്സും സംഘടിപ്പിച്ചു. താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് നാസർ കണലാട് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഐബി റെജി, അജിത മനോജ്, പൊതുപ്രവർത്തകരായ മുത്തു അബ്ദുസ്സലാം, ശിഹാബ് അടിവാരം, മുഹമ്മദ് എരഞ്ഞോണ, ഉസ്മാൻ മുസ്ലിയാർ, ജൗഹർ അടിവാരം, ഷമീർ വളപ്പിൽ, ഹംസ കെ. സി., അസീസ് പാണ്ടി കടവത്ത്, ടി.പി. ഗോപാലൻ, സുബീർ, ജാഫർ ആലുങ്കൽ എന്നിവർ സംസാരിച്ചു.
ലഹരിവിരുദ്ധ ജനകീയ പ്രതിജ്ഞയുടെ ഭാഗമായ പരിപാടിയിൽ ‘നാട്ടുമുറ്റം’ എന്ന പേരിൽ വീടുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കെ. കെ. ബൈജു സ്വാഗതവും ഫൈസൽ തേക്കിൽ നന്ദിയും പറഞ്ഞു.







