വയോജന ദിനാചരണം ആചരിച്ചു

തിരുവമ്പാടി :തിരുവമ്പാടി കുടുംബശ്രീ സി.ഡി.എസ്, ജി.ആർ.സി, കെഎംസിറ്റി ആയുർവേദ മെഡിക്കൽ കോളേജ് & വെൽനെസ് സെന്ററുമായി ചേർന്നു കൊണ്ട് വയോജന ദിനം അത്തിപ്പാറ അംഗനവാടിയിൽ വെച്ച് ആഘോഷിച്ചു. സ്നേഹ കൂട്ടം തമ്പലമണ്ണ, ധനലക്ഷമി അത്തിപ്പാറ എന്നീ വയോജന അയൽക്കൂട്ട അംഗങ്ങൾ പങ്കെടുത്തു.
പരിപാടിയിൽ വാർഡ് സിഡിഎസ് മെമ്പർ ജാൻസി റോയ് സ്വാഗതം പറഞ്ഞു. വയോജന അയൽക്കൂട്ട അംഗമായ ശ്രീധരൻ പേണ്ടാനത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.ഡി.എസ്. ചെയർപേഴ്സൺ പ്രീതി രാജീവ് ഉദ്ഘാടനം നിർവഹിച്ചു. അത്തിപ്പാറ വയോജന അയൽകൂട്ടത്തിലെ ഏറ്റവും മുതിർന്ന അംഗമായ അച്ചുതൻ തുരുത്തി പറമ്പിലിനെ സുരേന്ദ്രൻ മഞ്ഞത്താനത്ത് പൊന്നാടയണിച്ച് ആദരിച്ചു.
കെഎംസിറ്റി ഹോസ്പിറ്റൽ സുപ്രണ്ട് ഡോ. സരുൺ മോഹൻ വയോജന പരിരക്ഷയിൽ ആയുർവേദ മാർഗങ്ങൾ വിശദീകരിച്ച് സംസാരിച്ചു. തുടർന്ന് ഡോ. നയന പ്രായാധിക്യത്തിൽ ദിവസേന ചെയ്യേണ്ട യോഗ ട്രെയിനിങ്ങും നൽകി.
ആദ്യ ഭാഗം പ്രഭാഷണങ്ങളും യോഗപരിശീലനവും ആയിരുന്നപ്പോൾ, പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ പാട്ട്, അന്താക്ഷരി, കളികൾ തുടങ്ങിയവ സംഘടിപ്പിച്ചു. കൂടാതെ, ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടന്നു.
സി.ഡി.എസ്. മെമ്പർമാരായ സ്മിതാ ബാബു, ഷീജ സണ്ണി, ഗീതാ പ്രശാന്ത്, കെ.എൻ മോഹൻ, രാധാമണി വെട്ടുക്കല്ലുമ്മാക്കൽ, അമ്മിണി അടുക്കാട്ടിൽ, മേരി കറുകപള്ളി എന്നിവർ ആശംസകൾ നേർന്നു. സ്നേഹിത കമ്മ്യൂണിറ്റി കൗൺസിലർ രജീന പരിപാടിക്ക് നേതൃത്വം നൽകി.
85ൽ പരം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ മുതിർന്ന പൗരന്മാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചു. അത്തിപ്പാറ അംഗനവാടി വർക്കർ നിർമ്മല നന്ദിപ്രസംഗം നടത്തി.