Kodanchery

അധ്യാപക ദിനം ആഘോഷിച്ച് വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിൻ്റെ നേതൃത്വത്തിൽ ലോക അധ്യാപക ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ അധ്യാപകരും അനധ്യാപകരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

വിദ്യാർത്ഥികൾ അധ്യാപകരുടെയെല്ലാം ചിത്രങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ഫോട്ടോ ഫ്രെയിമും സമ്മാനിച്ചു. ലോക അധ്യാപക ദിനത്തിന്റെ ആശംസകൾ വിദ്യാർത്ഥികൾ അധ്യാപകർക്കു നേർന്നു.

ചടങ്ങിനുശേഷം, സ്കൂളിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട്, സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ മുഴുവൻ സ്കൂൾ സ്റ്റാഫിനുവേണ്ടി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button