KodancheryKoodaranji
വട്ടൽകുരിശ് പളളിയിൽ 100 കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം

കോടഞ്ചേരി: പ്രശസ്തമായ ജോർജിയൻ തീർത്ഥാടനകേന്ദ്രവും വിവിധ മതസ്ഥരുടെ ആശ്രയകേന്ദ്രവുമായ മൈക്കാവ് വട്ടൽകുരിശ് പള്ളിയിൽ 100 കുഞ്ഞുങ്ങൾക്ക് അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ചു. വിശുദ്ധ കുർബാനയും വിദ്യാരംഭ പ്രാർത്ഥനയും നടത്തി.
വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കരയും ഫാ. റെജി കോലാനിക്കൽയും ചേർന്ന് കുട്ടികൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചു. ചടങ്ങിന് സഭാ വർക്കിംഗ് കമ്മിറ്റി മെമ്പർ ബേബി ജേക്കബ്, ട്രസ്റ്റിമാരായ പി.ജെ. രാജു, വി.എം. ജേക്കബ്, സെക്രട്ടറി കെ.ബി. മോൻസി, ഷിബു ജോസഫ് എന്നിവർ നേതൃത്വം നൽകി.
കുഞ്ഞുങ്ങൾക്ക് പുസ്തകങ്ങളും ക്രയോൺസും സമ്മാനമായി നൽകി.






