TOP NEWS
ഹെല്‍മെറ്റില്ലെങ്കില്‍ പിഴ മാത്രമല്ല; ലൈസന്‍സും പോകുംഎൺപതിന്റെ നിറവിൽ പെലെ; ആർക്കും തകർക്കാനാകാത്ത ഇതിഹാസത്തിന്റെ ആ റെക്കോർഡുകൾഹോം ബേക്കിംഗിന് നിയന്ത്രണം; വീടുകളില്‍ ഇനി ലൈസന്‍സില്ലാതെ കേക്ക് വിറ്റാല്‍ ഇനി അഞ്ച് ലക്ഷം പിഴ, ആറുമാസം തടവുംകെ.എസ്.ആര്‍.ടി.സിയില്‍ യാത്രക്കാര്‍ കുറയുന്നു; ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നതിന് ഡയറക്‌ടര്‍ ബോര്‍ഡിന്‍റെ അംഗീകാരംകൂടരഞ്ഞി പഞ്ചായത്തിലെ വീടുകളും, പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കിമദ്യപിച്ചു വാഹനം ഓടിച്ച തിരുവമ്പാടി സി ഐയുടെ കാറിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്ക്ഇന്ന് സംസ്ഥാനത്ത് 8511 പേർക്ക് കൊവിഡ്; 7269 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധതദ്ദേശ തിരഞ്ഞെടുപ്പ്: പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 27 മുതല്‍ പേര് ചേര്‍ക്കാംതിരുവമ്പാടി പഞ്ചായത്തിൻ്റെ പൊതുശ്മശാനം നാടിനു സമർപ്പിച്ചുഅധ്യാപികയെ കാറിൽ മരിച്ചനിലയിൽ കണ്ട സംഭവം; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
Kerala

‘മേയ് ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; നിങ്ങൾ കേസെടുത്തോളൂ; ജീവിക്കാൻ വഴിയില്ല’: ടി നസിറുദ്ദീൻ

തിരുവനന്തപുരം: തൊഴിലാളി ദിനമായ മേയ് ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഒരുമിച്ച് തുറന്നുപ്രവർത്തിക്കാനാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ. തിങ്കളാഴ്ച മുതൽ കടകൾ വൃത്തിയാക്കി തുടങ്ങും. ഒന്നാം തിയതി മുതൽ കച്ചവടം തുടങ്ങാനാണ് തീരുമാനമെന്നും ടി നസിറുദ്ദീൻ പറഞ്ഞു.

‘എല്ലാവരും കൂടി തിങ്കളാഴ്ച കടകൾ വൃത്തിയാക്കിവെച്ചിട്ട് മേയ് ഒന്നാം തീയതി, അന്ന് തൊഴിലാളി സ്വാതന്ത്ര്യദിനമായതുകൊണ്ട് ഒന്നിച്ചു തുറക്കാനാണ് തീരുമാനം. ഞങ്ങൾ കടകൾ തുറക്കും. നിങ്ങൾ കേസെടുത്തോളൂ. പത്ത് ലക്ഷം വ്യാപാരികൾക്കെതിരെയും കേസെടുത്തോളൂ. കേസ് എടുക്കുന്നതിൽ വിരോധമില്ല. നിങ്ങൾ നിങ്ങളുടെ പണിയെടുത്തോളൂ. ഞങ്ങൾ തുറക്കും. തുറക്കാതെ കഴിയില്ല. ജീവിക്കാൻ കഴിയില്ല’, അദ്ദേഹം പറഞ്ഞു.

ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് കടകൾ തുറക്കാമെന്നാണ് കേന്ദ്രം പറയുന്നതെന്നും കേരളത്തിലെ 90 ശതമാനം കടകളും ഇത്തരത്തിലുള്ളതാണെന്നും ടി നസിറുദ്ദീൻ പറഞ്ഞു.

കടകൾ പൂട്ടാനുള്ള സർക്കാരിന്റെ നിർദേശം വന്നപ്പോൾ ഒന്നും നോക്കാതെ ഈ മാരകമായ വിപത്തിനെതിരെ കടപൂട്ടി സഹകരിച്ചവരാണ് ഞങ്ങൾ. അന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ സൂപ്പർമാർക്കറ്റുകളും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന മറ്റുകടകളും ഇറച്ചി മത്സ്യ കടകളും തുറക്കാമെന്നതായിരുന്നു കരുതിയത്. ഇവിടെ ഒരു മാസം കഴിയുമ്പോൾ കേടുവരുന്ന സാധനങ്ങൾ ഉണ്ട്. രണ്ട് മാസം വെക്കാവുന്നത് ഉണ്ട്. വർഷങ്ങളോളം വെക്കാവുന്ന സ്വർണ്ണം, തുണി പോലുള്ള മറ്റു സാധനങ്ങൾ ഉണ്ട്. അതിൽ വ്യക്തമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വരെ സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് പറഞ്ഞിട്ടും തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

twenty + 3 =

Back to top button
COVID-19-LIVE