Thamarassery
16 കാരനെ പീഡിപ്പിച്ച കേസിൽ ലീഗ് പ്രാദേശികനേതാവ് അറസ്റ്റിൽ

താമരശ്ശേരി∙ പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ മുസ്‌ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കൗൺസിലറും കട്ടിപ്പാറ പഞ്ചായത്ത് മുൻ യുഡിഎഫ് കൺവീനറുമായ കോളിക്കൽ ഈന്തോലൻകണ്ടി ഒ.കെ.എം. കുഞ്ഞി(67)യെ താമരശ്ശേരി സിഐ എം.പി. രാജേഷ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഒ.കെ.എം. കുഞ്ഞിയെ കഴിഞ്ഞ ദിവസം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
News from Manorama
https://www.manoramaonline.com/district-news/kozhikode/2020/04/27/kozhikode-rape-arrest-in-thamarassery.html






