Thiruvambady
കുട്ടികർഷക ഷഹനസിനു മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

തിരുവമ്പാടി: തിരുവമ്പാടിയിലെ കുട്ടികർഷക ഷഹന സിനു തൻറെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത പച്ചക്കറി വിറ്റതിൽ നിന്ന് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി തിരുവമ്പാടി എം.എൽ.എ ജോർജ്ജ് എം തോമസിന് കൈമാറി.
തിരുവമ്പാടി സെക്രെട്ട് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഷഹന സിനു ചവലപ്പാറ കോണമണ്ണിൽ സുബൈറിൻറെയും മുനീറയുടെയും മകളാണ്. ജില്ലയിലെ മികച്ച കുട്ടികർഷക അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഷഹന അവധിക്കാലത്തും കൃഷിയിൽ ശ്രദ്ധ ചെലുത്തുകയാണ്.







