Thiruvambady

മരണത്തിലും മാറാത്ത കാരുണ്യം; SMA കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി മുനീറിന്റെ ‘കുടുക്ക’ സമ്പാദ്യം കൈമാറി മകൻ

തോട്ടത്തിൻകടവ്: ദീർഘനാളത്തെ അസുഖത്തെത്തുടർന്ന് അന്തരിച്ച തോട്ടത്തിൻകടവിലെ മുനീർ ബാക്കിവെച്ച കാരുണ്യത്തിന്റെ മാതൃക തുടർന്ന് മകൻ. അപൂർവ്വ രോഗമായ എസ്എംഎ (SMA) ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സാ സഹായത്തിനായുള്ള ഓഫീസിലേക്ക്, മുനീർ കരുതിവെച്ചിരുന്ന ‘കുടുക്ക’ സമ്പാദ്യം മകൻ നേരിട്ടെത്തി കൈമാറി.​

തോട്ടത്തിൻകടവിൽ ചിക്കൻ സ്റ്റാൾ നടത്തിയിരുന്ന മുനീർ, ദിവസവും കടയിലെ വരുമാനത്തിൽ നിന്നുള്ള ചെറിയൊരു തുക കുടുക്കയിൽ നിക്ഷേപിക്കാറുണ്ടായിരുന്നു. വർഷത്തിലൊരിക്കൽ ഈ തുക അർഹതപ്പെട്ട നിർധനർക്ക് കൈമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്.​

കഴിഞ്ഞ ദിവസങ്ങളിലാണ് നീണ്ട ചികിത്സകൾക്കും വേദനകൾക്കുമൊടുവിൽ മുനീർ യാത്രയായത്. ലക്ഷങ്ങൾ ചെലവുവന്ന സ്വന്തം ചികിത്സയ്ക്കിടയിലും, കരുതിവെച്ച കുടുക്കയിലെ നാണയത്തുട്ടുകൾ സ്വന്തം ആവശ്യത്തിനായി എടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.​ഉപ്പയുടെ വിയോഗത്തിന് പിന്നാലെ, ആ നല്ല ശീലം മുടക്കാതെ മകൻ തന്നെയാണ് കുടുക്കയുമായി സഹായ സമിതി ഓഫീസിലെത്തിയത്. തുകയുടെ വലുപ്പത്തേക്കാൾ, സ്വന്തം പ്രയാസങ്ങൾക്കിടയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മുനീർ കാണിച്ച വലിയ മനസ്സാണ് നാട്ടുകാർക്കിടയിൽ ചർച്ചയാകുന്നത്

Related Articles

Leave a Reply

Back to top button