Thiruvambady

ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പത്രം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തി.

പത്രം സ്പോൺസർ ചെയ്ത ശ്രീമതി ജാക്വിലിൻ ചാത്തംകണ്ടവും സ്കൂൾ മാനേജർ റവ. ഫാ. തോമസ് നാഗപറമ്പിലും ചേർന്ന് സ്കൂൾ ലീഡർ മാസ്റ്റർ അല്ലു നിഷാദിന് പത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ദീപിക പത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ മാനേജർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.

ദീപിക ഫ്രണ്ട്സ് ക്ലബ് മുക്കം യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ അനുഗ്രഹ, ട്രഷറർ ജോർജുകുട്ടി പുത്തൻകളം, സൂസൻ തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ എന്നിവർ സംസാരിച്ചു.
ഡി.എഫ്.സി സ്കൂൾ കോർഡിനേറ്റർ ആൻ ബ്ലെസ്സി ജോർജ്, അബ്ദുറബ്ബ്, അയ്യുബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button