Thiruvambady

കത്തോലിക്കാ കോൺഗ്രസ് തിരുവമ്പാടി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

തിരുവമ്പാടി : കത്തോലിക്കാ കോൺഗ്രസ് തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോനാ ഡയറക്ടർ ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു.

ഇ.എസ്.എ. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സെപ്റ്റംബർ 24-ന് നൽകിയ ശുപാർശയിൽ തിരുവമ്പാടി വില്ലേജിൽ വനംവകുപ്പിന്റെ കൈവശമുള്ള വനഭൂമിയേക്കാൾ അധികമായി വനഭൂമി പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്ന് ഗ്രാമപഞ്ചായത്തും സംസ്ഥാന സർക്കാരും ഉറപ്പുവരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വർഷങ്ങളായി പണി പൂർത്തിയാകാതെ കിടക്കുന്ന തിരുവമ്പാടി–പുല്ലൂരാംപാറ റോഡിന്റെ നവീകരണം അടിയന്തരമായി പൂർത്തിയാക്കി പ്രദേശവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ന്യൂനപക്ഷ ക്രൈസ്തവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ജെ.ബി. കോശി കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കണം. ഇക്കാര്യത്തിൽ സമുദായവുമായി ചർച്ച നടത്തി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും സംസ്ഥാന സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് രാജൻ ചെമ്പകം, സെക്രട്ടറി തോമസ് പുത്തൻപുരയ്ക്കൽ, ട്രഷറർ സണ്ണി പുതുപ്പറമ്പിൽ, രൂപതാ വൈസ് പ്രസിഡന്റ് പ്രിൻസ് തിനംപറമ്പിൽ, ഫൊറോനാ പ്രസിഡന്റ് ജോസഫ് പുലക്കുടിയിൽ, വനിതാ കോ-ഓർഡിനേറ്റർ ലൈസമ്മ മാടപ്പാട്ട്, രൂപതാ പ്രതിനിധി ടോമി ചക്കിട്ടമുറിയിൽ, ജോയിന്റ് സെക്രട്ടറി തങ്കച്ചൻ മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button