Kodanchery
മുണ്ടൂർ കണ്ടപ്പൻചാൽ റോഡിൽ ഗതാഗത നിരോധനം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടൂർ കണ്ടപ്പൻചാൽ റോഡ് മെയിന്റനൻസ് പ്രവൃത്തിയുടെ ഭാഗമായി കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.
ഇന്ന് മുതൽ കോൺക്രീറ്റ് പ്രവൃത്തികളുടെ ക്യൂറിംഗ് പിരീഡ് കഴിയുന്നതുവരെ അടുത്ത 10 ദിവസത്തേക്കാണ് റോഡിൽ കോൺക്രീറ്റ് നടക്കുന്ന ഭാഗത്തുകൂടി വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നത്. യാത്രക്കാർ സഹകരിക്കണമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എൽ.ഐ.ഡി & ഇ.ഡബ്ല്യു (LID & EW) വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.







