Thiruvambady

കർണാടകയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സഹായവുമായി കെ.എസ്‌.യു

തിരുവമ്പാടി: ലോക് ഡൗണിനെ തുടർന്ന് കർണാടകയിൽ കുടുങ്ങിപ്പോയ തിരുവമ്പാടിയിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ചോളം വരുന്ന വിദ്യാർത്ഥികളാണ് കെഎസ്‌യു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്.

കർണ്ണാടകയിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾ കെ എസ് യു തിരുവമ്പാടി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അർജുൻ ബോസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു.

തിരിച്ചുവരവ് വേഗത്തിലാക്കാനുള്ള ഇടപെടൽ നടത്തണമെന്നും കഴിയുന്ന സഹായങ്ങൾ ചെയ്തു തരണം എന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

അർജുൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം മുഖേന കർണാടക കോൺഗ്രസ് നേതൃത്വത്തെ ബന്ധപ്പെടുകയും വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ ഉള്ള നടപടി കർണാടക സർക്കാർ വേഗത്തിൽ ആക്കുകയായിരുന്നു

ആദ്യ ട്രിപ്പിൽ തന്നെ സഹായം ആവശ്യപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ കഴിഞ്ഞുവെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അർജുൻ ബോസ് പറഞ്ഞു.

ഈ പ്രവർത്തനത്തിന് സഹായകമായി തന്നോടൊപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജിതിൻ പല്ലാട്ട്, അജ്മൽ യൂസി, സുരേഷ് ടി.എൻ എന്നിവരുമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button