Thiruvambady

തമ്പലമണ്ണ വാർഡിൽ മൂന്നാംഘട്ട ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണവുമായി കോൺഗ്രസ്സ്

തിരുവമ്പാടി: തമ്പലമണ്ണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാംഘട്ട ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണം നടത്തി.

ആദ്യ ഘട്ടമായി തമ്പലമണ്ണ വാർഡിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങളിലും രണ്ടാംഘട്ടമായി തമ്പലമണ്ണ ലക്ഷംവീട് കോളനിയിലെ മുഴുവൻ വീടുകളിലും കോൺഗ്രസ് ബുത്ത് കമ്മിറ്റി റിലീഫ് കിറ്റ് വിതരണം നടത്തിയിരുന്നു.

ലോക്ഡൗൺ നീളുന്ന സാഹചര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന നൂറ് കുടുംബങ്ങളെ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സർവ്വെ നടത്തി കണ്ടെത്തുകയും അവർക്ക് പച്ചരി തുടങ്ങി വെളിച്ചെണ്ണ വരെയുള്ള 17 ഇനം പലവ്യഞ്ജന സാധനങ്ങളടങ്ങിയ റിലീഫ് കിറ്റ് വീടുകളിൽ എത്തിച്ചു നൽക്കുകയുമായിരുന്നു.

മൂന്നാംഘട്ട ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ബൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ജയരാജൻ കവിരായിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാമചന്ദ്രൻ കരിമ്പിൽ, തോമസ് കുഴിക്കണ്ടത്തിൽ, ബെന്നി കൊത്തളത്തിൽ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button