Kozhikode

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ്: കൊയിലാണ്ടി ഭാഗത്ത് നിന്നും 20 ലിറ്റർ വാഷ് കണ്ടെടുത്തു,പ്രതിയെ പിടികൂടി

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കൊയിലാണ്ടി താലൂക്കിൽ ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് 20 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതി പിടിയിലായി.

ആശാരു കണ്ടിയിൽ വീട്ടിൽ ചന്തപ്പൻ മകൻ ചന്തുക്കുട്ടി(60 വയസ്സ്) ആണ് അബ്കാരി നിയമപ്രകാരം അറസ്റ്റിലായത്.

ആശാരുകണ്ടിയിൽ വീട്ടിൽ ചന്തുക്കുട്ടി എന്ന യാളുടെ വീടിന് പിന്നിൽ മേൽക്കൂരയില്ലാത്ത നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിൻ്റെ നടുമുറിയിൽ വെച്ചാണ് വാഷ് സഹിതം പ്രതിയെ പിടികൂടിയത്.

പ്രതിയെ ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി,ക്രൈം രജിസ്റ്റർ ചെയ്തു.പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്.

പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ,പ്രജിത്ത്,ഡ്രൈവർ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

ഇക്കാലയളവിൽ നാൽപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Back to top button