Kodanchery

നെല്ലിപ്പൊയിലിൽ നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിന് സമീപം നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു. മുറമ്പാത്തി സ്വദേശിയുടേതാണ് കത്തി നശിച്ച ബുള്ളറ്റ്. നെല്ലിപ്പൊയിൽ വില്ലേജിലേക്ക് എത്തിയ ബുള്ളറ്റിന്റെ ഉടമ സമീപത്തെ കടയിലേക്ക് കയറിയ ഉടനെയാണ് ബുള്ളറ്റിന് തീപിടിച്ചത്.

സമീപത്ത് ഉണ്ടായിരുന്നവർ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്വയം തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

Related Articles

Leave a Reply

Back to top button