Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷതൈ നടൽ,ക്ലാസ്സ് റൂം – ക്യാംപസ് ശുചീകരണം തുടങ്ങിയ പരിപാടികൾ നടത്തി.
കേരള എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് സ്കൂൾ വൃന്ദാവനത്തിൽ ‘പനിനീർ ചാമ്പ’ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രിൻസിപ്പൽ വിജോയ് തോമസ്,പി ടി എ പ്രസിഡൻ്റ് റോക്കച്ചൻ പി വി, പി ടി എ എക്സിക്യുട്ടീവ് അംഗങ്ങൾ ചേർന്ന് തോട്ടത്തിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ചു.സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ,അദ്ധ്യാപകരായ ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്റ്റാഫ് സെക്രട്ടറി ജീന തോമസ്,മേരി ഷൈല,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






