ശ്രേയസ് കോഴിക്കോട് മേഖല യൂണിറ്റ് പ്രതിനിധി സമ്മേളനം നടത്തി

പുതുപ്പാടി : ഈങ്ങാപ്പുഴ ശ്രേയസ് കോഴിക്കോട് മേഖല സ്കൈലാർക് ഹോട്ടലിൽ സംഘടിപ്പിച്ച മേഖല സംഗമവും പ്രതിനിധി സമ്മേളനവും ശ്രേയസ് ബത്തേരി രൂപത വികാരി ജനറാൾ ഫാ.സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു . ശ്രേയസ് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സിജോ പന്തപ്പിള്ളിൽ ആശംസ അർപ്പിച്ചു. കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട മോൺസിഞ്ഞോർ സെബാസ്റ്റ്യൻ കീപള്ളിയെ യൂണിറ്റ് പ്രസിഡണ്ടുമാർ പൊന്നാട അണിയിച്ച് ആദരിച്ചു .
2024 – 25 വർഷത്തെ മികച്ച യൂണിറ്റായി പുലിക്കയം യൂണിറ്റ് അവാർഡ് കരസ്ഥമാക്കി .തന്റെ സേവനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ ഇന്ദിര ദിവാകരനെ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു .മികച്ച പ്രവർത്തനം കാഴ്ചവച്ച ലിസി റെജിയെ മൊമെന്റോ നൽകി ആദരിച്ചു .9 യൂണിറ്റിനും അവരുടെ പ്രവർത്തനം മികവ് അനുസരിച്ച് ആദരവ് നൽകി . മേഖല കോഡിനേറ്റർ ലിസി റെജി സ്വാഗതവും എം. എം ഐസക് നന്ദിയും അർപ്പിച്ചു.







