Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘ആൻ്റി ഡ്രഗ് ക്യാമ്പയിൻ’ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗവൺമെൻ്റിൻ്റെ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുമായി സഹകരിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കും,മാതാപിതാക്കൾക്കുമായി രാസ ലഹരിക്കെതിരെ ജാഗ്രത ഉറപ്പു വരുത്തുന്നതിന് ‘ആൻ്റി ഡ്രഗ് ക്യാമ്പയിൻ’ പരിപാടി ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

കേരള എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ‘ലഹരി വിരുദ്ധ ക്യാമ്പയിൻ’ ഉദ്ഘാടനം ചെയ്ത് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡൻ്റുമായ വാസുദേവൻ മാസ്റ്റർ ചടങ്ങിന് ആശംസയറിച്ചു.
രാജ്യത്തിൻ്റെ സമ്പത്ത് വളർന്നുകൊണ്ടിരിക്കുന്ന യുവതലമുറയാണ്.ഓരോ കുടുംബത്തിൽ നിന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ആരംഭം കുറിച്ച് രാജ്യദ്രോഹപരമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും രാസ ലഹരിക്ക് അടിമപ്പെടുന്നതിനാൽ രക്ഷിതാക്കളും,വിദ്യാർത്ഥികളും സമൂഹത്തിൽ സദാസമയവും ജാഗ്രത പുലർത്തേണ്ടതാണെന്നും നാടിനെ രക്ഷിക്കുവാനുള്ള ഉദ്യമത്തിന് എല്ലാവരും ആർജ്ജവത്തോടെ ഒന്നിച്ച് അണിചേരണമെന്ന് ഓർമ്മിപ്പിച്ചു.

സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.സ്കൗട്ട് & ഗൈഡ്,എൻ.എസ്.എസ് വിദ്യാർത്ഥികളായ അലൻ ഷിജോ,ജുവൽ ജോഷി,റിൻസ് റോബിൻ,അലീന മരിയ സാൻജോ,ഫിയോണ മരിയ സാജൻ എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജീന തോമസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,അദ്ധ്യാപകരായ മേരി ഷൈല,സജി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button