Koodaranji
മിനി പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം

കൂടരഞ്ഞി :കൂടരഞ്ഞി – പുന്നക്കൽ റോഡിൽ മലയോര ഹൈവേയിൽ മിനി കണ്ടെയ്നർ പിക്കപ്പ് മറിഞ്ഞു അപകടം.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.പുന്നക്കൽ റോഡിൽ നിന്നും കുടഞ്ഞിയിലേക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ടു കാരാട്ടുപാറക്ക് സമീപത്തെ ഇറക്കത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല






