Kodiyathur

ഇശൽസന്ധ്യയും പ്രതിഭകളെ ആദരിക്കലും

കൊടിയത്തൂർ : കൊടിയത്തൂരിലെ ചില്ലേഴ്സ് ഗാനമേള ട്രൂപ്പ് ഉന്നതവിജയം കൈവരിച്ചവരെ ആദരിക്കലും ഇശൽസന്ധ്യയും നടത്തി. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ ഉദ്ഘാടനംചെയ്തു. പ്രതിഭകൾക്കുള്ള മെമന്റോ സലാം കൊടിയത്തൂർ നൽകി. മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, ഇ.എ. മായിൻ, സി.പി. മുഹമ്മദ്, പി.പി. ഫൈസൽ എന്നിവർ സംസാരിച്ചു.

ഇശൽസന്ധ്യക്ക് ചില്ലേഴ്സ് ഗ്രൂപ്പിന്റെ ഗായകരായ ടി.കെ. അനിഫ, ദിൽബാബ്, എം.പി. ഉബൈദ് യൂണിവേഴ്സൽ, എം. ബഷീർ, മനാഫ് കുയ്യിൽ, സാജിദ് കുണ്ടുകുളി, തസ്നിബാനു, സൗദ റെഡ്റോസ്, നുഹ അരീക്കോട്, നജ ഫാത്തിമ എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button