Mukkam
പ്രതിഭാദരം സംഘടിപ്പിച്ചു

മുക്കം : ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തിളക്കം എന്നപേരിൽ നടത്തിയ പരിപാടി സ്കൂൾ മാനേജർ സുബൈർ കൊടപ്പന ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഇ. അബ്ദുൽ റഷീദ് അധ്യക്ഷനായി. സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലഖ്‌നൗവിലെ ശാസ്ത്രജ്ഞനും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ കെ.ടി. ഹിജാസ് മുഖ്യാതിഥിയായി. 98 ശതമാനം വിജയം നേടിയ സ്കൂൾ വിദ്യാഭ്യാസജില്ലയിൽ ഒന്നാമതെത്തുകയും 93 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തിരുന്നു. പിടിഎ പ്രസിഡൻറ് ഉമ്മർ പുതിയോട്ടിൽ അനുമോദനപ്രഭാഷണം നടത്തി. വിജയികൾക്ക് സ്കൂളിന്റെ ഉപഹാരവിതരണം ചെയ്തു.
എസ്. ഖമറുദ്ദീൻ, വി.പി. മുഹമ്മദ് അഷ്റഫ്, ഡോ. ഇ. ഹസ്ബുള്ള, എസ്. ജിഷാദ്, സ്റ്റാഫ് സെക്രട്ടറി ആർ. മൊയ്തു എന്നിവർ സംസാരിച്ചു.







