Koodaranji
കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധ ദമ്പതികളുടെ വീട് ഭാഗികമായി തകര്‍ന്നു

കൂടരഞ്ഞി : കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്‍ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന എത്തി വീട് തകര്‍ത്തത്.
80 വയസുള്ള ജോസഫും ഭാര്യയും ആണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. പൊളിഞ്ഞ ഭാഗം നാട്ടുകാരുടെ സഹായത്തോടെ താത്കാലികമായി നന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും കാട്ടാന ഈ പ്രദേശത്ത് ജനവാസ കേന്ദ്രത്തിൽ ഇറങ്ങുകയും ഒരു ജീപ്പ് മറിച്ചിടുകയും ചെയ്തിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.







