ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു.
പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ജോസഫിന്റെ മകൻ ബിനീഷ് ജോസഫ് (41) ആണ് മരിച്ചത്.
മഞ്ഞുമല ഭാഗത്തുനിന്ന് നെല്ലിപ്പൊയിലിലേക്ക് വരുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ (19-05-2020- ചൊവ്വ) ഉച്ച കഴിഞ്ഞ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: നോബിന കണ്ണൂർ – പാലാവയൽ വണ്ടന്നൂർ കുടുംബാംഗം. മക്കൾ: അജോൺ , ജിയോൺ (ഇരുവരും വിദ്യാർത്ഥികൾ).മാതാവ്: പരേതയായ ഏലിയാമ്മ കോടഞ്ചേരി കണിയാംകുന്നേൽ കുടുംബാംഗം.
സഹോദരങ്ങൾ: സി ജെ മാത്യു (കേരള ഗ്രാമീൺ ബാങ്ക് – കൊടിയത്തൂർ ), ജോൺ (ബിസിനസ്), ഷേർളി ജോയി പുതുക്കള്ളിൽ (ആനക്കാംപൊയിൽ), സണ്ണി(ദുബായ്), ഫിലിപ്പ് ( സിഗ്നറ്റ് കേബിൾ നെറ്റ് വർക്ക്), ബിജു (എക്സ് സർവീസ്).







