Kodanchery
ബി. ജെ. പി വാർഡ് സമ്മേളനം നടത്തി

കോടഞ്ചേരി: പഞ്ചായത്തിൽ 19-ാം വാർഡ് കണ്ണോത്ത് ബി. ജെ. പി സൗത്ത് വാർഡ് സമ്മേളനവും മറ്റു രാഷ്ടിയ പാർട്ടിയിൽ നിന്നും രാജിവച്ച് വന്നവർക്ക് സ്വീകണവും ചുരമുണ്ടയിൽ നടത്തി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ആർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്യ്തു മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യൻ മുഖ്യപ്രഭാക്ഷണം നടത്തി മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് പൂക്കാട്ടിൽ മണ്ഡലം വൈ.പ്രസിഡണ്ട് സതീഷ് മേലെപുറത്ത് , പഞ്ചായത്ത് വൈ: പ്രസിഡണ്ട് ബിനിഷ് പാലക്കൽ തുടങ്ങിയവർ ആശംസ പ്രസംഗവും യോഗത്തിൽ വാർഡ് കൺവീനർ സുനിൽ സ്വാഗതവും വാർഡ് ഇൻ ചാർജ് സുബീഷ് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.







