Kodanchery

കൂടത്തായി പാലം വിദഗ്ധ സംഘം പരിശോധന നടത്തി

കോടഞ്ചേരി: ബലക്ഷയം നേരിടുന്ന കൂടത്തായി പാലത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് വിദഗ്‌ധ സംഘം കൂടത്തായിയിൽ എത്തിയത്. കെ എച്ച് ആർ ഐ ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്.

കെ എച്ച് ആർ ഐ ഡെപ്യൂട്ടി ഡയറക്ടർ ജെഎസ്ഡി സോണി,ഇ. ഇ അജിത് സി എസ്. പിഡബ്ല്യുഡി ബ്രിഡ്ജ് വിഭാഗം എക്സി എൻ വി ഷിനി, എ.ഇ എ.ബൈജു തുടങ്ങിയവരാണ് പരിശോധന നടത്തിയത്. പാലത്തിന് പുഴയിൽ നിർമ്മിച്ച കോൺക്രീറ്റ് തൂണിൽ നിന്ന് നീങ്ങിപ്പോയതായി സംഘത്തിന് ബോധ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button