Kodanchery
അരി വിതരണം നടത്തി

കോടഞ്ചേരി :ഗ്രീൻ ക്ലീൻ കോടഞ്ചേരി യുമായി സഹകരിച്ച് ഓണത്തിനോട് അനുബന്ധിച്ച് ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായ അരി വിതരണം നടത്തി .ചെമ്പുകടവ് ജി യു പി സ്കൂളിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി ഗ്രീൻ ക്ലീൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ തുണി സഞ്ചിയിൽ ആണ് ഈ വർഷം ഓണസമ്മാനമായി അരിവിതരണം നടത്തിയത്.
വിതരണ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്തോമസ് നിർവഹിച്ചു.നമ്മുടെ നാടിനെ മാലിന്യമുക്തമാക്കാൻ വിദ്യാർത്ഥികൾ മുൻകൈയെടുത്തു കൊണ്ട് പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രധാന അധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഷൈജു ജോസഫ് അധ്യക്ഷത വഹിച്ചു.അനീഷ് കെ എബ്രഹാം,കവിത എൻ കെ, ഫസ്ന എപി,ബിന്ദു സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.






