Kodanchery
ഓമശ്ശേരി – കോടഞ്ചേരി റോഡിൽ നാളെ മുതൽ വാഹന ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി

കോടഞ്ചേരി:നാളെ (12/09/2025) മുതൽ ഓമശ്ശേരി കോടഞ്ചേരി നിരത്തിൽ , ഓമശ്ശേരി അമ്പലത്തിങ്കൽ -വേനപ്പാറ – പെരുവല്ലി – മണിപ്പാൽ ഭാഗത്ത് നിരത്തിന്റെ ബി സി ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ വാഹനഗതാഗതം പ്രവർത്തി പൂർത്തിയാകും വരെ വാഹന ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി.
ഓമശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ മൈക്കാവ് വഴിയും ,ശാന്തിനഗർ തോട്ടത്തിൻകടവ് വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന്
അസി. എഞ്ചിനിയർ,പിഡബ്ല്യൂഡി നിരത്ത് സെക്ഷൻ , കൊടുവള്ളി അറിയിച്ചു.







