Kodanchery
വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

കോടഞ്ചേരി:വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളായ കെവിൻ പ്രജോഷ്, അദ്വൈത് ഷെറിൻ എന്നിവർ കേരള ഹാൻഡ് ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദിൽ വച്ച് നടക്കുന്ന പതിനേഴാമത് മിനി ബോയ്സ് ആൻഡ് ഗേൾസ് നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഈ രണ്ടു കുട്ടികൾ കേരള ടീമിൽ ഉണ്ടാകും.
കുട്ടികളുടെ ഈ ഉന്നത വിജയത്തിൽ പ്രത്യേകം ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സോഫിയ ജേക്കബ് വിദ്യാർത്ഥികളെയും അവർക്ക് പരിശീലനം നൽകിയ സ്കൂളിലെ കായിക അധ്യാപകൻ ബേസിലിനെയും പ്രത്യേകം അനുമോദിച്ചു. ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികൾ പിടിഎ ഭാരവാഹികൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.







