Mukkam

വിദ്യാവനം പുരസ്കാരം ; വേനപ്പാറ യുപി സ്കൂൾ ഏറ്റുവാങ്ങി

മുക്കം : വനം-വന്യജീവി വകുപ്പിന്റെ വിദ്യാവനം പുരസ്കാരം വേനപ്പാറ ലിറ്റിൽഫ്ലവർ യുപി സ്കൂൾ ഏറ്റുവാങ്ങി. ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിയിൽനിന്ന്‌ സ്കൂൾപ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.

സാമൂഹ്യവനവത്കരണ വിഭാഗം വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന വിദ്യാവനം പദ്ധതി മികച്ചരീതിയിൽ നടപ്പാക്കിയതിനാണ് പുസ്കാരം. സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാവനം പദ്ധതി നടപ്പാക്കിയത്. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു, അലൻ ജോൺസ് മാത്യു, വിദ്യാർഥികളായ ഡിയോൺ ബിജു, എമിൽ ജോസഫ്, ബി.കെ. നവനീത്, മുഹമ്മദ് ഇർഷാൻ എന്നിവർചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

Related Articles

Leave a Reply

Back to top button