Kodanchery
കളപ്പുറം കുരിശു പള്ളിയിൽ വി. യൂദാ തദേവൂസിൻ്റെ തിരുനാളിന് കൊടിയേറി

കോടഞ്ചേരി:വി. യൂദാ തദേവൂസിൻ്റെ നാമധേയത്തിലുള്ള കളപ്പുറം കുരിശുപള്ളിയിൽ തിരുന്നാളിന്നൊരുക്കമായുള്ള നവനാൾ നൊവേനയും വി. കുബാനയും ആരംഭിച്ചു.
കൊടിയേറ്റ് കർമ്മം കണ്ണോത്ത് സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ബിനു പുളിക്കൽ നിർവഹിച്ചു. 28-ന് പ്രധാന തിരുന്നാൾ ദിനം വരെ എല്ലാദിവസവും വൈകിട്ട് 4.30ന് ജപമാലയും, വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും.







