ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ രക്തദാനം സാമൂഹ്യ ഉത്തരവാദിത്വമായി വളർത്തുക എന്ന ലക്ഷ്യത്തോടെ ജീവദ്യുതി പോൾ ബ്ലഡ് ആപ്പും സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റും, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റും, കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എൻ.എസ്.എസ് ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ. സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സി ഇ ഒ റവ. ഫാ. തോമസ് മണ്ണിതോട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് എം.വി.ആർ ക്യാൻസർ സെന്ററിലെ ഡോ. ആമിൽ ഹാരിസ് രക്തദാനത്തിന്റെ വൈജ്ഞാനിക-ആരോഗ്യപരമായ പ്രാധാന്യങ്ങളെക്കുറിച്ച് ബോധവൽകരണ ക്ലാസ് നടത്തി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, മാനേജ്മെന്റ് പ്രതിനിധിയും സുവോളജി അധ്യാപികയുമായ സിസ്റ്റർ സുധർമ്മ എസ്.ഐ.സി., എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിന് നന്ദി അർപ്പിച്ച് ഗൈഡ്സ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ സംസാരിച്ചു.67 – ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു കൊണ്ട് “രക്തദാനം മഹാദാനം” എന്ന പുണ്യപ്രവർത്തനത്തിൽ പങ്കാളികളായി.പരിപാടിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ., ഗൈഡ്സ് ക്യാപ്റ്റൻ ഗ്ലാഡിസ് പി. പോൾ, മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ., എൻ.എസ്.എസ് ലീഡേഴ്സ് വോളണ്ടിയേഴ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങളൾ എന്നിവർ ചേർന്ന് നേതൃത്വം നൽകി.







