Kodiyathur
ഡോ. ഇ.എൻ അബ്ദുൽ ലത്തീഫിനെ ആദരിച്ചു

കൊടിയത്തൂർ: ഓൾ കേരള മെഡിക്കൽ ടീച്ചർസ് യൂണിയൻ ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ പ്രൊഫ. ഡോ. ഇ.എൻ അബ്ദുൽ ലത്തീഫിനെ ഫോസ്മെറീസ് കൂട്ടായ്മയുടെ ആദരം. ഫോസമെറീസ് ജനറൽ സെക്രട്ടറി സി. ഇമ്പിച്ചാലി മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.
ചടങ്ങിൽ ഭാരവാഹികളായ യു.എ മുനീർ, ബഷീർ എ വൺ, നാസർ കൂടത്തിൽ, ടി.വി ബഷീർ എന്നിവർ സംബന്ധിച്ചു.







