Kodiyathur

മണക്കാടി റോഡ് പൂർത്തിയായി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ വികസന കുതിപ്പിന്റെ
പുതു ചരിതമായി നിർമ്മിച്ച കൊളായിൽ അഹമ്മദ്കുട്ടി ഹാജി സ്മാരക മണക്കാടി റോഡിന്റെ മുഴുവൻ ഭാഗവും ടാറിംഗും കോൺക്രീറ്റും പൂർത്തിയായി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് പ്രവൃത്തി പൂർത്തികരിച്ച മണക്കാടി റോഡിന്റെ അവസാന ഭാഗത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഫസൽ കൊടിയത്തൂർ നിർവഹിച്ചു.ചടങ്ങിൽ ആലിക്കുട്ടി ഇ, ബീരാൻ കുട്ടി മണക്കാടി, നാസർ മണക്കാടി, എം റഷീദ്, മുഹമ്മദ് എം, ശമീബ് എം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button