വാർഷിക ജനറൽ ബോഡിയും ഓഫീസ് ഉദ്ഘാടനവും നടത്തി

തിരുവമ്പാടി : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റിൻ്റെ വാർഷിക ജനറൽ ബോഡിയും ഓഫീസ് ഉദ്ഘാടനവും നടത്തി. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. K മൊയ്തീൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ശ്രീ. US സന്തോഷ്കുമാർ യേഗം ഉത്ഘാടനം ചെയ്യുകയും ഓഫീസ് ഉദ്ഘാടനവും നിർവ്വഹിച്ചു.
യൂണിറ്റ് സെക്രട്ടറി സന്തോഷ് വി.കെ സ്വാഗതവും പ്രവർത്തന റിപോർട്ടും അവതരിപ്പിച്ചു
ജില്ലാ വർക്കിം പ്രസിഡൻ്റ് ശ്രീ, ഹുമയൂൺ കബീർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ.
N സുഗുണൻ, ജില്ലാ പ്രസിഡൻ്റ് ശ്രീ. രൂപേഷ് കോളിയോട്ട് , ജില്ലാ സെക്രട്ടറി ശ്രീ. കോയമോൻ( അബ്ദുൾ ഹക്ക്) ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ. ശക്തീ ധരൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ മനീഷ് ജില്ലാ വൈസ് പ്രസിഡൻ്റ് മൻസൂർ ലായിക്ക് ജില്ലാ കമ്മറ്റിയഗം ശ്രീ. ആഷിക്ക് എന്നിവർ ആശംസ പ്രസംഗം നടത്തി
2025, 27 കാലയളവിലേക്കുള്ള തിരുവമ്പാടി യൂണിറ്റിൻ്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ വിനോദ് ജോർജ് പൈനാടത്ത് നന്ദിയും പറഞ്ഞു യോഗ നടപടികൾ പൂർത്തികരിച്ചു.







