Kodanchery

ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്ന രണ്ടാമത്തെ ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പരിസരത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ജീവിതശൈലി രോഗങ്ങളിൽ നിന്നും പുതുതലമുറയെ രക്ഷിക്കുവാനും സൗജന്യമായി ആധുനിക സൗകര്യങ്ങളുടെ കൂടിയ ഓപ്പൺ ജിം പൊതുജനങ്ങൾക്കായി തുറന്നു നൽകുകയാണെന്നും ചെറുപ്പക്കാരുടെ ആരോഗ്യത്തെ പോസിറ്റീവായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

വൈസ് പ്രസിഡണ്ട് ജമീല അസീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, റിയാനാസ് സുബൈർ, ചിന്ന അശോകൻ, ഷാജു ടി പി തെന്മല, റോസിലി മാത്യു, വനജ വിജയൻ സിസിലി ജേക്കബ് ലീലാമ്മ കണ്ടത്തിൽ റോസമ്മ തോമസ് ചാൾസ് തയ്യിൽ, ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യു വായിക്കാട്ട്, ബിന്ദു ജോർജ്, റീന സാബു, നിർവഹണ ഉദ്യോഗസ്ഥയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ സീനത്ത കെ, അസിസ്റ്റന്റ് സെക്രട്ടറി അനിതകുമാരി, ജൂനിയർ സൂപ്രണ്ട് ജൂബി ജോബി നാട്ടുകാർ ഉദ്യോഗസ്ഥർ എന്നവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button