Kozhikode

ജില്ലയിൽ ആദ്യത്തെ ഓൺലൈൻ താലൂക്ക് അദാലത്ത് വിജയകരമായി നടത്തി

കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ ആദ്യമായി താലൂക്ക് അദാലത്ത് ഓൺലൈനായി നടത്തി. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ ജില്ലകൾ തോറും നടത്താറുള്ള പൊതുജന പരാതി പരിഹാര അദാലത്തുക്കൾ ഓൺലൈനിൽ

സംഘടിപ്പിക്കാവുന്നതിന്റെ സാധ്യത പരിശോധിക്കണം എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർദ്ദേശത്തിന് അടിസ്ഥാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അദാലത്ത് സംഘടിപ്പിച്ചത്. ആദ്യ ഓൺലൈൻ പരാതി അദാലത്ത് താമരശ്ശേരി താലൂക്കിലുള്ളവർക്ക് വേണ്ടിയാണ് നടത്തിയത്. അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു.

താമരശ്ശേരി താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. അതത് താലൂക്കിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് പരാതികൾ രജിസ്റ്റർ ചെയ്യേണ്ടത്. ഐ.ടി. മിഷനാണ് സാങ്കേതിക സഹായം നൽകുന്നത്.

Related Articles

Leave a Reply

Back to top button