Mukkam

എസ്ഐആർ ദിനം ആചരിച്ചു

മുക്കം : മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ വിവിധ പരിപാടികളോടെ എസ്ഐആർ ദിനം ആചരിച്ചു. ഡെമോക്രസി വാൾ, എസ്ഐആർ ബെൽ, സംവാദം, എസ്ഐആർ വീഡിയോ, ഫ്ലാഷ്‌മോബ്, ബോധവത്കരണ ക്ലാസ്, ഹെൽപ്പ്‌ ഡെസ്ക്, സിഗ്നേച്ചർ കാംപെയ്‌ൻ തുടങ്ങിയവ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോബി എം. അബ്രഹാം, എൻഎസ്എസ്, ഇഎൽസി കോഡിനേറ്റർ ജിജി ജോർജ്, പിആർഒ സന്തോഷ്‌ അഗസ്റ്റിൻ, സ്റ്റുഡന്റ് കോഡിനേറ്റർമാരായ ആൽബിൻ ജോമോൻ, അലീന ഷാജി, എൻഎസ്എസ് വൊളന്റിയർമാർ എന്നിവർ നേതൃത്വംനൽകി.

കളൻതോട് എംഇഎസ് കോളേജിൽ എസ്ഐആർ ഹെൽപ്പ് ഡെസ്ക്, എസ്ഐആർ ക്വിസ്, എസ്ഐആർ ബോധവത്കരണം തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്‌, ജില്ലാ സ്വീപ് സെൽ, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കാലിക്കറ്റ്‌ സർവകലാശാല എൻഎസ്എസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഷഫീഖ്, യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരായ സുമയത്, ആദർശ്, വൈസ് പ്രിൻസിപ്പൽ ഷമീം, ഇഎൽസി കോഡിനേറ്റർ ആർദ്ര എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button