Kodanchery
16-ാം വാർഡ് നിരന്നപാറ, എൽഡിഎഫ് കൺവെൻഷൻ ചേർന്നു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് നിരന്നപാറ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ(എം) ജില്ലാ കമ്മറ്റി അംഗം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എൽഡിഎഫ് സർക്കാറിന്റെ ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി വോട്ടായി പ്രതിഫലിക്കുമെന്ന് ലിന്റോ ജോസഫ് MLA പറഞ്ഞു.
ഷാജി ഭാസ്കരൻ അധ്യക്ഷത വഹിച്ചു, കോടഞ്ചേരി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി നിഷ റെജി , നിരന്നപാറ വാർഡ് സ്ഥാനാർത്ഥി ജോഷ്നി ഷിജി എന്നിവർ പ്രസംഗിച്ചു പ്രവർത്ത പരിപാടികൾ എ.എസ് രാജു വിശദീകരിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി 101 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. ചെയർമാൻ ഷാജി ഭാസ്കരൻ, കൺവീനർ എ.എസ് രാജു, ഖജാൻജി രാജേഷ് എൻ. കെ എന്നിവരെ തെരഞ്ഞെടുത്തു. എ.എസ് രാജു സ്വഗതവും, മനോഹരൻ സി പി നന്ദിയും പറഞ്ഞു.







