Kodanchery
വട്ടൽ കൺവൻഷൻ ഇന്ന് മുതൽ

കോടഞ്ചേരി: ജോർജിയൻ തീർ ത്ഥാടന കേന്ദ്രമായ വട്ടൽ കുരിശ് പള്ളിയിൽ 14-ാമത് കൺവൻഷൻ ഇന്ന് ആരംഭിക്കും. ഇന്ന് വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥനയോടെ കൺവൻഷൻ തുടങ്ങും.
കോഴിക്കോട് ഭദ്രാസനാധി പൻ പൗലോസ് മോർ ഐറേനി യോസ് മെത്രാപ്പോലീത്ത കൺ വൻഷൻ ഉദ്ഘാടനം ചെയ്യും. കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠം കാനോനിക നിയമ വിഭാഗം ഡയറക്ടർ ഫാ. ഡോ. റോയ് ജോസഫ് കടുപ്പിൽ തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വംനൽകും.
രണ്ടാം ദിനം വൈകുന്നേരം ആറിന് സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രൂഷ, ആമുഖ സന്ദേശം തുടർന്ന് കണ്ടനാട് ഭദ്രാസനത്തി ലെ ഫാ. റോയ് വർഗീസ് കോളങ്ങത്ത് തിരുവചന സന്ദേശം നൽകും. ബുധനാഴ്ച്ച വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥന, ഗാന ശുശ്രൂഷ, ആമുഖ സന്ദേശം തുടർന്ന് പൗരസ്ത്യ സുവിശേഷ സമാജത്തിലെ ഫാ. തോമസ് മാളിയേക്കൽ തിരുവചന ശുശ്രൂഷ യ്ക്ക് നേതൃത്വം നൽകുമെന്ന് വികാരി ഫാ. ബേസിൽ തമ്പി പടിഞ്ഞാറേക്കര അറിയിച്ചു.







