Thiruvambady
ആദിവാസി വിദ്യാർഥികൾക്ക് കംപ്യൂട്ടർ പരിശീലനം നൽകി

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മുത്തപ്പൻപുഴ അംബേദ്കർ ആദിവാസി ഉന്നതിയിലെ കുട്ടികൾക്ക് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ കംപ്യൂട്ടർ പരിശീലനം നൽകി. മുത്തപ്പൻപുഴ സെയ്ന്റ് മേരീസ് എൽപി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് കംപ്യൂട്ടർ പരിശീലനം നൽകിയത്. എൽപി സ്കൂൾ പ്രധാനാധ്യാപകൻ ലൈജു തോമസ് ഉദ്ഘാടനം ചെയ്തു.
ഹൈസ്കൂൾ പ്രധാനാധ്യാപകൻ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ അധ്യക്ഷനായി. മനീഷ് വിനു, എം. എ. വൈഗേഷ്, എ.എസ്. ധനീഷ്, വിഘ്നേഷ് വിനു എന്നിവർ സംസാരിച്ചു. ആൻ മേരി ജെയിംസ്, ദിവ്യാ ഫിലിപ്പ്, കെ.ജെ. പ്രിയ, സിയോൺ സൂരജ്, അംന നസ്രിൻ, അലീന സിൽബിൻ, മുഹമ്മദ് ഫൈസാൻ, അമീൻ ഷമ്മാസ്, എം. ഷാമിൽ, മുഹമ്മദ് ഷെൻസ് തുടങ്ങിയവർ നേതൃത്വം നൽകി.






