Kodiyathur

കൊടിയത്തൂരിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു

കൊടിയത്തൂർ : യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ വിമതനായി മത്സരിക്കുന്ന സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തുന്നതായി ആരോപിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു.

കൊടിയത്തൂർ പഞ്ചായത്തിലെ 12-ാം വാർഡ്‌ കോൺഗ്രസ് കമ്മിറ്റിയാണ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ നിർദേശപ്രകാരം പിരിച്ചുവിട്ടതെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ധീൻ, മണ്ഡലം പ്രസിഡന്റ് മുനീർ ഗോതമ്പ റോഡ് എന്നിവർ അറിയിച്ചു.

വാർഡിൽ പുതിയ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. യുഡിഎഫ് ധാരണപ്രകാരം മുസ്‌ലിംലീഗിന് നൽകിയ 12-ാം വാർഡിൽ എസ്.എ. നാസറാണ് യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ, നാസറിനെതിരേ കോൺഗ്രസിലെ മുഹമ്മദ് ബഷീർ കുന്താണിക്കാവ് മത്സരരംഗത്തിറങ്ങുകയായിരുന്നു.

ബഷീറിനായി പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് വാർഡ് കമ്മിറ്റിയെ പിരിച്ചുവിട്ടത്. കണ്ണൻ ചെറുവാടി വാർഡ് പ്രസിഡന്റായും കെ.കെ. മുഹമ്മദ് നവാസ് ജനറൽ സെക്രട്ടറിയായും മുഹമ്മദ് പാതിയേടത്ത് ട്രഷററുമായാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.

Related Articles

Leave a Reply

Back to top button