Kozhikode

ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല കവർന്ന രണ്ട് യുവതികൾ പിടിയിൽ; പ്രതികളുടെ ചരിത്രമറിഞ്ഞ് പോലീസിനും ഞെട്ടൽ

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ യുവതികളാണ് അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരിയിൽ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്ആർടിസി ബസ് യാത്രക്കിടെയാണ് മോഷണം. കിഴക്കോത്ത് പന്നൂർ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാൽ പവൻ വരുന്ന മാല യുവതികൾ കവർന്നത്.

അതേസമയം, സ്‌റ്റേഷനിലെത്തിച്ച് യുവതികളുടെ പഴയ കേസുകളുടെ ലിസ്റ്റ് എടുത്തപ്പോൾ പോലീസിനും അമ്പരപ്പായി. ഇവർ മാലമോഷണമടക്കം നിരവധി കേസുകളിൽ പ്രതികളാണെന്നു പോലീസ് പറയുന്നു. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Back to top button