Mukkam
സംസ്ഥാനപാതയോരത്ത് യാത്രക്കാർക്ക് ഭീഷണിയായി ട്രാൻസ്‌ഫോർമർ

മുക്കം : നവീകരണപ്രവൃത്തി നടക്കുന്ന എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ യാത്രക്കാർക്ക് ഭീഷണിയായി റോഡരികിലെ ട്രാൻസ്‌ഫോർമർ.
മുക്കം പോലീസ്‌സ്റ്റേഷന് സമീപമാണ് അപകടക്കെണിയൊരുക്കി കെ.എസ്.ഇ.ബി. യുടെ ട്രാൻസ്‌ഫോർമറുള്ളത്. നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയതോടെ ട്രാൻസ്‌ഫോർമർ റോഡിനു സമാനമായ ഉയരത്തിലാവുകയായിരുന്നു.
പേരിന് റിബ്ബൺ വലിച്ചുകെട്ടിയതല്ലാതെ മറ്റു സുരക്ഷാവേലികളൊന്നുംതന്നെ ഇവിടെയില്ലാത്തതാണ് അപകടഭീഷണി ഉയർത്തുന്നത്. ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകളിൽ ചിലതു പൊട്ടിയനിലയിലാണ്. കുട്ടികളടക്കം ഒട്ടേറേപേർ കാൽനടയായി യാത്രചെയ്യുന്ന പ്രധാന പാതയോരത്താണ് ഈ ട്രാൻസ്‌ഫോർമർ എന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.






