Thiruvambady

ചെറുപ്ര ഗ്രന്ഥാലയം ‘ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം’ പദ്ധതി സംഘടിപ്പിച്ചു

തിരുവമ്പാടി : തൊണ്ടിമ്മൽ ചെറുപ്ര ഗ്രന്ഥാലയം തൊണ്ടിമ്മൽ, കേരള ഗ്രന്ഥശാല സംഘത്തിൽ അംഗത്വം നേടുന്നതിനുള്ള മുന്നൊരുക്കമായി ‘ഒരു വീട്ടിൽ നിന്ന് ഒരു പുസ്തകം’ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ആയിരത്തിലധികം പുസ്തകങ്ങൾ സമാഹരിക്കാൻ സംഘാടകർക്ക് സാധിച്ചു.

സംസ്കാരിക സമ്മേളനം ഡോ. അബ്ബാസ് അലി ഉദ്ഘാടനം ചെയ്തു. സമാഹരിച്ച പുസ്തകങ്ങൾ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ജയപ്രസാദിന് ജോസ് മാത്യു കൈമാറി. മുത്തടത്ത് ബാബു, ബഷീർ മാസ്റ്റർ, കെ.പി. രമേശ്, ജയരാജൻ എസ്, ഒ. പ്രബീഷ്, കെ.കെ. ദിവാകരൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.ഇ.ടി. രാജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ രഘുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഗോപി എ.പി. നന്ദി രേഖപ്പെടുത്തി. തുടർന്ന് ചെറുപ്ര റസിഡൻസിന്റെ അഭിമുഖ്യത്തിൽ ഗാനമേളയും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button