Thiruvambady
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മലയോര ഹൈവേ വഴി ആദ്യ സർവീസ് ആരംഭിച്ചു

തിരുവമ്പാടി :തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മലയോര ഹൈവേ വഴിയുള്ള ആദ്യ സർവീസിന് തുടക്കമായി. സർവീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ശ്രീ. ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പറും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ. ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫിറോസ് ഖാൻ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും ഈ പുതിയ സർവീസ് സഹായകരമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.







